Posted On
date_range Updated On
date_range അമിതവേഗത്തിൽ ഓട്ടോറിക്ഷ ഓടിച്ചതിനെച്ചൊല്ലി തർക്കം; യുവാവിന് മർദനമേറ്റു
മല്ലപ്പള്ളി: അമിതവേഗത്തിൽ ഓട്ടോറിക്ഷ ഓടിച്ചതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിന് മർദനമേറ്റു.ആഞ്ഞിലിത്താനം ചിറക്കുളത്ത് ആഞ്ഞിലിമൂട്ടിൽ വീട്ടിൽ അനന്തുവിനാണ് (22) മർദനമേറ്റത്. പള്ളത്തുശ്ശേരിൽ താഴെ വീട്ടിൽ അനീഷും (34) മറ്റു നാലുപേരും ചേർന്നാണ് മർദിച്ചത്.
കവിയൂർ ക്ഷേത്ര ഉത്സവ സ്ഥലത്തിന് സമീപത്തുകൂടി അമിതവേഗത്തിൽ ഓട്ടോറിക്ഷ ഓടിച്ചതിന് ഇരുവരും അസഭ്യം പറയുകയും തർക്കം ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിരോധത്തെ തുടർന്ന് അനീഷ് സമീപവാസികളായ നാല് സുഹൃത്തുകളുമായി അനന്തുവിന്‍റെ വീട്ടിലെത്തി മർദിക്കുകയായിരുന്നു.
അനന്തുവിന്‍റെ മാതാവിന്‍റെ കൈക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്. ഇവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സ്പാനറിന് തലക്കടിയേറ്റ അനീഷ് തിരുവല്ല താലൂക്ക് ആശുപത്രിയിലും ചികിത്സതേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.