രഞ്ജിത്ത്

തിരുവനന്തപുരത്ത് കല്യാണവീട്ടില്‍ തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം പാറശാലയില്‍ കല്യാണവീട്ടിലെ തർക്കത്തിനിടയിൽ അടിയേറ്റ് യുവാവ് കുത്തേറ്റ് മരിച്ചു. ഇഞ്ചിവിള സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ രഞ്ജിത്താണ് (40) മരിച്ചത്.  മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് ​​കൊലപാതകത്തിൽ കലാശിച്ചതെന്ന് പറയുന്നു.

രാത്രി 7 .45ന് വിവാഹ സര്‍ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു കുത്തേറ്റു മരിച്ച രഞ്ജിത്തും സുഹൃത്തുക്കളും. ഇവരോടൊപ്പം ചേർന്ന് മദ്യപിക്കുകയായിരുന്നുവെന്നും ഇതിനിടെയുണ്ടായ തർക്കമാണ് ​കൊലപാതകത്തിലേക്ക് നയിച്ചതെന്നും പറയുന്നു.   ബിയര്‍ കുപ്പി​​​കൊണ്ട് രഞ്ജിത്തിനെ കുത്തുകയായിരുന്നുവെന്നാണ് പറയുന്നത്.  ഇത് തടയാനെത്തിയ സുഹൃത്തായ വിപിനിന് ഗുരുതരമായിപരി​​ക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.  സംഘത്തിലുണ്ടായിരുന്നവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - Argument at marriage house in Thiruvananthapuram Youth beaten to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.