മുൻ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; അണ്ണാമലൈ യൂനിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ

ചെന്നൈ: മുൻ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിൽ അണ്ണാമലൈ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ. 2018 ലാണ് വിദ്യാർഥിക്ക് ദുരനുഭവം ഉണ്ടായത്. വിദ്യാർഥിനിയുടെ സ്വകാര്യ വിഡിയോ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്തതായും പരാതിയിൽ പറയുന്നു.

സർവകലാശാലയിൽ വിദ്യാർഥിയായിരിക്കെ അസിസ്റ്റന്റ് പ്രൊഫസർ ജെ.രാജ (55) ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി കടലൂർ ജില്ലാ പൊലീസ് സൂപ്രണ്ട് എസ്.ജയകുമാറിന് പരാതി നൽകിരുന്നു. പ്രൊഫസറുടെ വീട്ടിൽ വെച്ചാണ് യുവതി ആക്രമണത്തിനിരയായതെന്നും രണ്ട് വർഷത്തിനിടെ ആവർത്തിച്ചുള്ള പീഡനങ്ങൾ നടന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. യുവതിയുടെ സ്വകാര്യ വിഡിയോ റെക്കോർഡ് ചെയ്ത പ്രൊഫസർ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ എസ്.പി ജയകുമാർ അണ്ണാമലൈ നഗർ പൊലീസിനോട് കേസ് അന്വേഷിക്കാൻ ഉത്തരവിട്ടു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ചിദംബരം സബ് ഡിവിഷൻ) ടി അഗസ്റ്റിൻ ജോഷ്വ ലാമെച്ച്, ഇൻസ്പെക്ടർമാരായ തമിളരസി, കെ അംബേദ്കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

അന്വേഷണ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, രാജയ്‌ക്കെതിരെ ഐപിസി 376(2)(n), 506(1), 417, 2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെ സെക്ഷൻ 67 എന്നിവയുൾപ്പെടെ അഞ്ച് വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Annamalai University assistant professor held for sexual assault of former student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.