കൊച്ചി: യുവതിയെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ചെന്നും ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ സംപ്രേഷണം ചെയ്തെന്നുമുള്ള കേസിലെ രണ്ട് പ്രതികൾക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒ.ടി.ടി പ്ലാറ്റ് ഫോമിന്റെ ചുമതലക്കാരായ കോട്ടയം വൈക്കം സ്വദേശിനി ശ്രീല. പി മണിയെന്ന ലക്ഷ്മി ദീപ്ത, പാറശാല സ്വദേശി അബിസൺ എന്നിവർക്കാണ് ജസ്റ്റിസ് ബെച്ചുകുര്യൻ മുൻകൂർ ജാമ്യം അനുവദിച്ചത്.
വ്യാജ കരാർ ചമച്ച് ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ചെന്ന കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് ഇരുവർക്കുമെതിരെ കോവളം പൊലീസ് കേസെടുത്തത്. ജൂൺ അഞ്ച്, ഏഴ് തീയതികളിലായി ഷൂട്ട് ചെയ്ത് വെബ് സീരീസ് പിന്നീട് ആഗസ്റ്റ് 24, 31 തീയതികളിലായി ടെലികാസ്റ്റ് ചെയ്തു. എന്നാൽ, ഒക്ടോബർ 22നാണ് പരാതിയിൽ പൊലീസ് കേസെടുത്തതെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. തങ്ങൾ കുറ്റം ചെയ്തിട്ടില്ല. പരാതി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഹരജിക്കാർ വ്യക്തമാക്കി. തുടർന്നാണ് ഇരുവർക്കും ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.