ശ്രീജിത്ത്
Posted On
date_range Updated On
date_range മോഷണ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിൽ
തലപ്പുഴ: മോഷണ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ തലപ്പുഴ പൊലീസ് പിടികൂടി. തലപ്പുഴ മക്കിമല കൂക്കോട്ടില്‍ ശ്രീജിത്ത് (29) ആണ് പിടിയിലായത്. കര്‍ണാടക ഹാന്റ് പോസ്റ്റില്‍ ഒളിവില്‍ കഴിയവെയാണ് അറസ്റ്റ് ചെയ്തത്.
2022 ജൂണിൽ മക്കിമലയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ സൂക്ഷിച്ച 200 കിലോ കാപ്പിയും, അഞ്ചു കിലോ കുരുമുളകും മോഷ്ടിച്ച ശേഷം ഒളിവില്‍ കഴിയുകയായിരുന്നു ശ്രീജിത്ത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തിരുനെല്ലി, മാനന്തവാടി സ്റ്റേഷനുകളില്‍ ശ്രീജിത്തിനെതിരെ കഞ്ചാവ് കേസുമുണ്ട്. എസ്.ഐ. പി.പി. റോയി, എ.എസ്.ഐ കെ.വി. ശ്രീവത്സന്‍, എസ്.സി.പി.ഒ എൻ. രാജേഷ്, സി.പി.ഒ എ.ആർ. സനല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.