പ്രതി
ഷാജഹാൻ
ചാലക്കുടി: വീരൻചിറയിൽ ഒറ്റക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. വയനാട് അമ്പലവയൽ സ്വദേശി വിളത്തിവയലിൽ വീട്ടിൽ ഷാജഹാനാണ് (31) പിടിയിലായത്. കഴിഞ്ഞമാസം 27നാണ് കേസിനാസ്പദമായ സംഭവം. അമ്പലവയൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അടിപിടി കേസുകളിൽ ഉൾപ്പെട്ടയാളാണ് ഷാജഹാൻ. കിഴക്കേ കുറ്റിച്ചിറയിലെ ഫർണിച്ചർ നിർമാണ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യുന്നതിനിടെയാണ് പ്രതി വയോധികയുടെ വീട്ടിലെത്തി മാല പൊട്ടിച്ച് രക്ഷപ്പെട്ടത്.
കേസ് അന്വേഷണത്തിനായി ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം, കർണാടകയിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രമധ്യേയാണ് ഷാജഹാനെ പിടികൂടിയത്. കവർച്ച ചെയ്ത മാല മലപ്പുറം തിരൂരിലെ ജ്വല്ലറിയിൽ വിറ്റതായി കണ്ടെത്തി. സബ് ഇൻസ്പെക്ടർമാരായ പി.ആർ. ഡേവിസ്, ജിനുമോൻ തച്ചേത്ത്, എ.എസ്.ഐമാരായ സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വി.യു. സിൽജോ, ഇ.സി. പ്രതീഷ്, എ.യു. റെജി, ഷിജോ തോമസ്, എം.എസ്. ഷിജു, നീതു ബിനോജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.