മലയാളി യുവതിയെ ഡൽഹിയിൽ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ

തിരൂർ: ഡൽഹിയിൽ ഉപരിപഠനത്തിന് പോയ മലയാളി വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. തിരൂർ പെരുന്തല്ലൂർ സ്വദേശി ‘ടാർസെൻ’ എന്നറിയപ്പെടുന്ന വീര്യത്ത്പറമ്പിൽ സിറാജുദ്ദീനെയാണ് (34) ഡൽഹി പൊലീസ് തിരൂരിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം.

ഡൽഹിയിലാണ് വിദ്യാർഥിനിക്കു നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ സിറാജുദ്ദീൻ തിരൂരിലെ റൗഡി ലിസ്റ്റിൽ പെട്ടയാളാണ്. കഴിഞ്ഞദിവസം തിരൂരിലെത്തിയ ഡൽഹി പൊലീസ് തിരൂർ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

കേസിലുൾപ്പെട്ട മറ്റൊരു പ്രതിയായ പരിയാപുരം സ്വദേശി ഹിഷാമിനെ കഴിഞ്ഞ മാസം ഡൽഹി പൊലീസ് പിടികൂടിയിരുന്നു. സിറാജുദ്ദീനെ തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി ഡൽഹിയിലേക്ക് കൊണ്ടുപോയി.

Tags:    
News Summary - Accused of raping a Malayali woman in Delhi arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.