സുജിത്ത്
കോട്ടയം: മുൻവൈരാഗ്യം മൂലം അയൽവാസിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട കൂവപൊയ്ക താന്നിക്കൽ വീട്ടിൽ ടി.എസ്. സുജിത്തിനെയാണ് (37) പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രിയാണ് സുജിത് അയൽവാസിയായ യുവാവിനെ കൂവപൊയ്ക ഭാഗത്തുവെച്ച് വണ്ടിയുടെ ജാക്കി ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാളും അയൽവാസിയായ യുവാവും തമ്മിൽ കുടുംബപരമായി മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് സുജിത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ സുജിത്തിനെ ചിറക്കടവ് ഭാഗത്തുനിന്നാണ് അന്വേഷണസംഘം പിടികൂടിയത്. പാമ്പാടി എസ്.എച്ച്.ഒ പ്രശാന്ത് കുമാർ, എസ്.ഐമാരായ ലെബിമോൻ, ജോമോൻ എം. തോമസ്, അംഗതൻ, എ.എസ്.ഐ ഷീന, സി.പി.ഒമാരായ ജയകൃഷ്ണൻ, എം.ജി. സുരേഷ്, എം.ആർ. അനിൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.