Representational Image
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 കൊല്ലം തടവ്
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ യുവാവിന് 40 കൊല്ലം തടവും 40,000 രൂപയും പിഴയും. കൂടരഞ്ഞി മഞ്ഞക്കടവ് സ്വദേശി പനഞ്ചോട്ടിൽ ബിബിനെയാണ് (25) കോഴിക്കോട് പോക്സോ കോടതി ജഡ്ജി കെ. പ്രിയ ശിക്ഷിച്ചത്. 2021ൽ പ്രതി പ്രണയം നടിച്ച് 13കാരിയെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. തിരുവമ്പാടി പൊലീസ് എടുത്ത കേസിൽ ഇൻസ്പെക്ടർ സുമിത്ത് കുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ. സുനിൽകുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.