Posted On
date_range Updated On
date_range വധശ്രമ കേസിൽ പ്രതി അറസ്റ്റിൽ
കോട്ടയം: വധശ്രമ കേസിൽ മലക്കുന്നം ഭാഗം കുറ്റിപ്പുറം വീട്ടിൽ ബിബിൻ തോമസ് (32) അറസ്റ്റിൽ. കഴിഞ്ഞദിവസം പയ്യപ്പാടി കള്ളുഷാപ്പിന് സമീപമുള്ള റേഷൻ കടയുടെ മുന്നിൽ വെച്ച് ചാക്കോ എന്നയാളെ കത്തി ഉപയോഗിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
ഇവര്‍ തമ്മില്‍ മാസങ്ങള്‍ക്ക് മുമ്പ് ഷാപ്പില്‍വെച്ചു വഴക്കുണ്ടായതിനെ തുടര്‍ന്നു മുൻവൈരാഗ്യം നിലനിന്നിരുന്നു. ഒളിവിലായിരുന്ന ഇയാളെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്.
ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ യു. ശ്രീജിത്, എസ്.ഐമാരായ എം.എച്ച്. അനുരാജ്, ലാലൻ, സി.പി.ഒമാരായ ദീപു ചന്ദ്രൻ, വിപിൻ, ജയൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.