ലഞ്ജിത്ത്

ടോൾ പ്ലാസ ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

അഞ്ചാലുംമൂട്​: കൊല്ലം ബൈപാസ്​ ടോൾ പ്ലാസയിലെ ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കാർ ഡ്രൈവർ പിടിയിൽ. വർക്കല ചെറിഞ്ഞിയൂർ കാരത്തല കുന്നുവിളവീട്ടിൽ എൽ. ലഞ്ജിത്ത് (39) ആണ് അഞ്ചാലൂംമൂട് പൊലീസിന്‍റെ പിടിയിലായത്. വ്യാഴാഴ്ച ഉച്ചക്ക്​ 2.45ന് കുരീപ്പുഴ ടോൾ പ്ലാസയിലെത്തിയ കാർ ടോൾ നൽകാതെ എമർജൻസി ലൈനിലൂടെ കടന്നുപോയത് ജീവനക്കാരൻ അരുൺ തടഞ്ഞതാണ് അനിഷ്​ടസംഭവങ്ങൾക്ക് കാരണം.

കാറിന്‍റെ ഡ്രൈവിങ് സീറ്റിലിരുന്ന ലഞ്ജിത്ത് ജീവനക്കാരനെ അസഭ്യം പറയുകയും ഷർട്ടിൽ കുത്തിപ്പിടിച്ച് കാറിന്‍റെ ഡോറിനോട് ചേർത്ത് പിടിച്ച് വാഹനം മുന്നിലേക്ക് ഓടിക്കുകയും ചെയ്തു. കാർ വേഗത്തിലായപ്പോൾ യുവാവിനെ റോഡിലേക്ക് തള്ളിയിട്ടു. റോഡിൽ വീണ് പരിക്കേറ്റ അരുണിന്‍റെ പരാതിയുടെ അടിസ്​ഥനത്തിൽ നടത്തിയ അ​േന്വഷണത്തിൽ പ്രതിയെ നാവായിക്കുളത്തെ ബന്ധുവീടിന് സമീപത്തുനിന്ന് പൊലീസ്​ പിടികൂടുകയായിരുന്നു. വാഹനം വർക്കലയിൽനിന്ന്​ പിടിച്ചെടുത്തു. കൊല്ലം എ.സി.പി എ. അഭിലാഷിന്‍റെ നിർദേശാനുസരണം അഞ്ചാലുംമൂട് ഇൻസ്​പെക്ടർ സി. ദേവരാജന്‍റെ നേതൃത്വത്തിൽ എസ്​.ഐമാരായ ജയകുമാർ, അബ്ദുൽ ഹക്കീം, റഹീം, എ.എസ്​.ഐമാരായ പ്രദീപ്, രാജേഷ്, ബൈജു ജെറോം, ബെറ്റ്സി, സി.പി.ഒമാരായ സീനു, മനു, സജു, രിപു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Accused arrested in case of trying to endanger toll plaza employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.