Posted On
date_range Updated On
date_range സ്ത്രീകളെ ദേഹോപദ്രവം ഏൽപിച്ച പ്രതി പിടിയിൽ
പത്തനംതിട്ട: വസ്തുസംബന്ധമായ തർക്കം നിലനിൽക്കെ വീടുകയറി സ്ത്രീകളെ ദേഹോപദ്രവം ഏൽപിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുമൺ അങ്ങാടിക്കൽ തെക്ക് മഞ്ഞപ്പുന്ന മുരുപ്പ് കോളനിയിൽ വിശ്വഭവനം വീട്ടിൽ ഷിജു എന്ന ആഷിക്കാണ് (28) കൊടുമൺ പൊലീസിന്റെ പിടിയിലായത്.
ബുധനാഴ്ച വൈകീട്ട് മൂന്നിന് അങ്ങാടിക്കൽ തെക്ക് മഞ്ഞപ്പുന്ന മുരുപ്പ് കോളനിയിൽ വിശ്വഭവനം വീട്ടിൽ തുളസിയുടെ ഭാര്യ പൊന്നമ്മ (67), മകൾ തുഷാര എന്നിവരെ വീട്ടിൽ കയറി പ്രതി ഉപദ്രവിക്കുകയായിരുന്നു. വിറകുകൊണ്ട് അടിക്കുകയും മുതുകിന് ചവിട്ടുകയും ചെയ്തപ്പോൾ ഓടിരക്ഷപ്പെട്ട് സമീപത്തുള്ള ക്ഷേത്രത്തിൽ ഇരുവരും ഓടിക്കയറി.
അവിടെയെത്തിയ പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇഷ്ടികയും കല്ലും വലിച്ചെറിഞ്ഞു. ഇഷ്ടികകൊണ്ട് തുഷാരയുടെ നെറ്റിയിൽ മുറിവേറ്റു.ഇരുമ്പുകമ്പികൊണ്ട് പൊന്നമ്മയുടെ തലയിൽ അടിച്ചു പരിക്കേൽപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.