Posted On
date_range Updated On
date_range പിടികിട്ടാപ്പുള്ളി പിടിയിൽ
പരപ്പനങ്ങാടി: ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നുകേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യുവാവ് പൊലീസ് പിടിയിൽ. വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശി പി.പി. അർഷാദിനെയാണ് (32) പരപ്പനങ്ങാടി സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ജെ. ജിനേഷ്, തിരൂർ ഡാൻസഫ് അംഗങ്ങളായ ജിനു, വിപിൻ, സിവിൽ െപാലീസ് ഓഫിസർമാരായ മഹേഷ്, വിബീഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
കടലുണ്ടി നഗരത്തിൽ സുഹൃത്തിനെ കാണാൻ അർഷാദ് വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കടലുണ്ടി നഗരം ടോൾബൂത്ത് ആക്രമണം, കടലുണ്ടി നഗരത്തിലെ ബേക്കറി അടിച്ചുതകർത്ത് കടയുടമയെ ആക്രമിക്കൽ, മണൽക്കടത്ത് കേസുകളിലാണ് ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നത്. കാലങ്ങളായി നാട്ടിൽ വരാതെ കാസർകോട്, ആലപ്പുഴ തുടങ്ങി സ്ഥലങ്ങളിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.