പാലക്കാട്: തോക്കും കത്തിയുമായി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ചയ്ക്കു ശ്രമിച്ച യുവാവ് പിടിയിൽ. പാലക്കാട് പറക്കുന്നം സ്വദേശി ജാഫറലി (37) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി പതിനൊന്നിനു ശേഷമാണ് സംഭവം.
വീട്ടില്‍ അതിക്രമിച്ചുകയറി എയര്‍ഗണ്ണും കത്തിയും കാണിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വര്‍ണമാല അഴിച്ചുതരാന്‍ ആവശ്യപ്പെടുകയായിരുന്നു. വീട്ടമ്മ ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാര്‍ ഓടിക്കൂടി ജാഫറലിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.