ആ​ൻ​സി​ല​ൻ

നാലര വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 20 വർഷം കഠിന തടവും രണ്ട് ലക്ഷം പിഴയും

ഇരിങ്ങാലക്കുട: നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും. കൊടുങ്ങല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മാള പൊയ്യ കളത്തിൽ വീട്ടിൽ ആൻസിലനെ (35) ആണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ.പി. പ്രദീപ് ശിക്ഷിച്ചത്.

ഇന്ത്യൻ ശിക്ഷ നിയമം 376 (രണ്ട്) വകുപ്പ് പ്രകാരവും പോക്സോ നിയമപ്രകാരവുമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. സിനിമോൾ ഹാജരായി. ബാലികയെ എക്സറേ റൂമിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പിഴത്തുക അടക്കാത്ത പക്ഷം രണ്ടുവർഷം തടവ് കൂടി അനുഭവിക്കേണ്ടിവരും.

കൊടുങ്ങല്ലൂർ എസ്.ഐ ആയിരുന്ന പി.കെ. പത്മരാജൻ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയത് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ആയിരുന്ന പി.എ. വർഗീസാണ്. എ.എസ്.ഐ ആയിരുന്ന എം.ടി. സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി.ആർ. രജനി എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.

Tags:    
News Summary - A young man molested a four-and-a-half-year-old girl 20 years imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.