കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ ഇളയ സഹോദരിയെ പീഡിപ്പിച്ചു

കൊച്ചി: ലഹരിക്കടിമയായ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചു. കൊച്ചി നഗരത്തിലാണ് സംഭവം.

പാലാരിവട്ടം പൊലീസ് പോക്സോ വകുപ്പുകൾ അടക്കം ചുമത്തി കേസെടുത്തു. വീട്ടിൽ വെച്ചാണ് വിദ്യാർഥി ആറാം ക്ലാസിൽ പഠിക്കുന്ന സഹോദരിയെ പീഡിപ്പിച്ചത്. 2024 ഡിസംബറിലാണു നാടിനെ നടുക്കിയ സംഭവം. ഭയം മൂലം പെൺകുട്ടി ആരോടും പറഞ്ഞില്ല.

സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതോടെയാണ് സഹപാഠികളോട് പീഡന വിവരം പറഞ്ഞത്. സ്കൂൾ അധികൃതർ ശിശുക്ഷേമ സമിതിയിൽ വിവരം അറിയിച്ചു. ശിശുക്ഷേമ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പെൺകുട്ടിക്കു ശിശുക്ഷേമ സമിതി തുടർച്ചയായി കൗൺസിലിങ് നടത്തുന്നുണ്ട്.

ഒമ്പതാം ക്ലാസുകാരൻ ആവശ്യക്കാർക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ഏജന്റായും പ്രവർത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.

Tags:    
News Summary - A ninth-grader in Kochi raped his younger sister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.