Posted On
date_range Updated On
date_range 62 കാരിയെയും മകനെയും ക്രൂരമായി മർദിച്ച് അനന്തരവനുൾപ്പെടെയുള്ള സംഘം
ജയ്പൂർ: 62കാരിയെയും ദത്തുപുത്രനെയും വീടിനുള്ളിൽ കയറി അനന്തരവനുൾപ്പെടെയുള്ള സംഘം ആക്രമിച്ചു. രാജസ്ഥാനിലെ ചുരു ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ചുരു സ്വദേശിനി പർമ്മ ദേവി, മകൻ പ്രശാന്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
11 വർഷം മുമ്പാണ് സഹോദരി രമിദേവിയിൽ നിന്നും പ്രശാന്തിനെ പർമ്മ ദേവി ദത്തെടുക്കുന്നത്. എന്നാൽ അന്ന് മുതൽ പ്രശാന്തിന്‍റെ സഹോദരൻ മഹാവീറിന് ഇരുവരോടും പകയായിരുന്നുവെന്നും ഇത് സംബന്ധിച്ച് കുടുംബത്തിൽ തർക്കമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഇരു കുടുംബങ്ങളും തമ്മിൽ നിരന്തരം തർക്കമുണ്ടാകാറുണ്ടെന്നും മഹാവീർ തങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും പർമ്മ ദേവി പൊലീസിന് മൊഴി നൽകിയിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.