വടക്കഞ്ചേരി: വധശ്രമമുൾപ്പെടെ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഏഴു കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി ഷാനുവാണ് (23) അറസ്റ്റിലായത്. എല്ലാ കേസുകൾക്കും പ്രതിക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നെങ്കിലും തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനാൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വടക്കഞ്ചേരി പൊലീസ് പാലക്കാട് സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി.
തുടർന്ന് കോടതി ജാമ്യം റദ്ദാക്കി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ വടക്കഞ്ചേരി എസ്.ഐ കെ.വി. സുധീഷ്‌കുമാറിന്‍റെ നേതൃത്വത്തിൽ ഷാനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജറാക്കിയ പ്രതിയെ 27 വരെ റിമാൻഡ് ചെയ്തു. ഇയാളെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാപ്പ ചുമത്താനുള്ള നടപടികളും പൊലീസ് ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.