Posted On
date_range Updated On
date_range ഉറങ്ങിക്കിടന്ന യുവതിയുടെ നാലര പവന്റെ മാല കവർന്നു; മോഷ്ടാവ് ഓടി രക്ഷപ്പെട്ടു
എടപ്പാൾ: വട്ടംകുളം നെല്ലിശ്ശേരിയിൽ ഉറങ്ങിക്കിടന്ന യുവതിയുടെ നാലര പവന്റെ മാല കവർന്നു. നെല്ലിശ്ശേരി ഇക്കൂരത്ത് വളപ്പിൽ ഹംസയുടെ ഭാര്യ ഹാഫിറയുടെ നാലര സ്വർണമാലയാണ് മോഷ്ടാവ് വീടിനകത്ത് കയറി കവർന്നത്.
തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പുലർച്ചെ അഞ്ചോടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മലപ്പുറത്ത് നിന്ന് എത്തിയ വിരലടയാള വിദഗ്ധർ തെളിവെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.