ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ ഒറ്റക്കു താമസിച്ചിരുന്ന വയോധികയെ അജ്ഞാതർ കൊലപ്പെടുത്തി. ഇവരുടെ വീട്ടിൽ നിന്ന് പണവും ലക്ഷക്കണക്കിന് രൂപ വില വരുന്ന സാധനങ്ങളും കവർന്നതായും പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് സംഭവം. ദയാൽപൂർ പൊലീസ് മോഷണം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു.
ഞായറാഴ്ച രാവിലെ വിവരമറിഞ്ഞ് വയോധികയുടെ വീട്ടിലെത്തുമ്പോഴേക്കും അവർ കൊല്ലപ്പെട്ടിരുന്നു. ഭർത്താവ് മരിച്ചതിനെ തുടർന്നാണ് വയോധിക വീട്ടിൽ ഒറ്റക്കായത്. അവരുടെ മൂന്ന് ആൺമക്കൾ മറ്റിടങ്ങളിലാണ് താമസം. കൊലപാതകത്തിനു മുമ്പ് ഇവരുടെ വീട്ടിലെത്തിയവരുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പൊലീസ് പരിശോധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.