Posted On
date_range Updated On
date_range എരുമപ്പെട്ടിയിൽ 80 കിലോ കഞ്ചാവ് പിടികൂടി
തൃശ്ശൂര്‍: എരുമപ്പെട്ടി കുണ്ടന്നൂര്‍ ചുങ്കത്ത് വന്‍ കഞ്ചാവ് വേട്ട. ചരക്ക് വാഹനത്തില്‍ കടത്തുകയായിരുന്ന 80 കിലോ കഞ്ചാവ് പിടികൂടി. വടക്കാഞ്ചേരി പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ലക്ഷങ്ങൾ വില വരുന്ന കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് തമിഴ്‌നാട് സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. ധര്‍മ്മപുരി സ്വദേശികളായ പൂവരശ്, മണി, ദിവിത്ത് എന്നിവരാണ് പിടിയിലായത്.
കുണ്ടൂര്‍ ചുങ്കം ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം അര്‍ധരാത്രിയോടെയാണ് സംഭവം. 42 പൊതികളിലായി ടേപ്പ് ചുറ്റി ഒട്ടിച്ച നിലയിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഒഡീഷയില്‍ നിന്നുമാണ് കഞ്ചാവ് എത്തിച്ചത്. തമിഴ്‌നാട്ടില്‍ എത്തിച്ച ശേഷം ചരക്ക് വാഹനങ്ങളില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.