സൈമൺ
Posted On
date_range Updated On
date_range പത്തുവയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 72കാരൻ അറസ്റ്റിൽ
പത്തനംതിട്ട: പത്തുവയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 72കാരൻ അറസ്റ്റിൽ. വെച്ചൂച്ചിറ ചേത്തക്കൽ സൈമനാണ് (72) അറസ്റ്റിലായത്. ലൈംഗിക പീഡനത്തിനും പോക്സോ നിയമപ്രകാരവും എടുത്ത കേസിൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
25ന് ചൈൽഡ് ലൈനിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വെച്ചൂച്ചിറ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി വിശദ മൊഴി രേഖപ്പെടുത്തി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.