ദുബൈ ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ യോഗം
ദുബൈ: ദുബൈയിൽ ക്രിമിനൽ കേസുകളിൽ 65 ശതമാനം കുറവ് രേഖപ്പെടുത്തിയതായി പൊലീസ്. ഈ വർഷം മൂന്നാം പാദത്തിലെ കണക്കാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്തപ്പോഴാണ് വൻ കുറവ് രേഖപ്പെടുത്തിയത്.
ദുബൈ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍റെ യോഗത്തിൽ ഇക്കാര്യങ്ങൾ വിലയിരുത്തി. പൊലീസിന്‍റെ സൂക്ഷ്മതയും കരുതലുമാണ് ക്രിമിനൽ കേസുകൾ കുറയാൻ കാരണമായതെന്നാണ് വിലയിരുത്തൽ. ഉയർന്ന പ്രഫഷനലിസത്തോടെ ജീവനക്കാർ നടത്തുന്ന ആത്മാർഥ ഇടപെടലുകളെ അഭിനന്ദിക്കുന്നതായും യോഗം അറിയിച്ചു.
ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽമർറി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.