പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; പ്രതി 58കാരനായ വാച്ച്മാൻ

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 58കാരനായ വാച്ച്മാൻ അറസ്റ്റിൽ. മുംബൈയിലെ ഡോംഗ്രിയിലാണ് ദാരുണ സംഭവം നടന്നത്. 11കാരിയാണ് വാച്ച്മാന്‍ സ്വാമി കൃഷ്ണാചാര്യയുടെ ക്രൂരതക്ക് ഇരയായത്.

ക്ലാസിന് പുറത്ത് ട്യൂഷൻ ടീച്ചറെ കാത്ത് നിൽക്കുമ്പോഴാണ് പ്രതിയായ കൃഷ്ണാചാര്യ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ഒറ്റക്ക് നിന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ട്യൂഷൻ ടീച്ചറിനോടാണ് പെൺകുട്ടി ആദ്യം പീഡന വിവരം അറിയിച്ചത്. തുടർന്ന് ട്യൂഷൻ ടീച്ചർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - 58-year-old watchman rape minor in Dongri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.