representation image

നാലര വർഷത്തിനിടെ കേരളത്തിലെത്തിയത് 42 കോടിയുടെ എം.ഡി.എം.എ

തൊടുപുഴ: സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുടെ ദക്ഷിണേന്ത്യയിലെ പ്രധാന വിപണിയായി കേരളം മാറുന്നു. കഴിഞ്ഞ നാലര വർഷത്തിനിടെ 42 കോടിയോളം രൂപ വിലവരുന്ന 42.07 കിലോ സംസ്ഥാനത്ത് എത്തിയതായി എക്സൈസ് വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തരം കേസുകളും അടുത്തിടെ വർധിച്ചിട്ടുണ്ട്.

ശാരീരികവും മാനസികവും വൈകാരികവുമായ ഒട്ടേറെ ഭവിഷ്യത്തുകൾക്ക് കാരണമാകുന്ന മാരകമയക്കുമരുന്നായ മെത്തലീൻ ഡയോക്സി മെത്താംഫിറ്റമീൻ എന്ന എം.ഡി.എം.എ ഹൈദരാബാദ്, ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് ഇവിടേക്കെത്തുന്നത്. പൊടി, ക്രിസ്റ്റൽ രൂപങ്ങളിൽ ലഭിക്കുന്നതിനാൽ അതീവ രഹസ്യമായും അതിലേറെ സുരക്ഷിതമായും കൊണ്ടുനടക്കാമെന്നത് യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ മറ്റ് ലഹരി പദാർഥങ്ങളെ അപേക്ഷിച്ച് ഇത് പ്രിയപ്പെട്ടതാക്കുന്നു എന്ന് എക്സൈസ് അധികൃതർ പറയുന്നു. മുമ്പ് പാശ്ചാത്യരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തായിരുന്നു വിപണനമെങ്കിൽ ഇപ്പോൾ ഹൈദരാബാദും ബംഗളൂരുവുമടക്കം വൻ നഗരങ്ങളിൽ രഹസ്യനിർമാണ യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. മുമ്പ് ഗ്രാമിന് നാലായിരത്തിനും അയ്യായിരത്തിനും വിറ്റിരുന്നത് ആവശ്യക്കാർ കൂടിയതോടെ 10,000 രൂപയിൽ വരെയെത്തി.

എക്സൈസ് വകുപ്പിന്‍റെ കണക്കുപ്രകാരം ഈ വർഷം ജനുവരി മുതൽ ജൂൺവരെ 3.54 കിലോ എം.ഡി.എം.എ സംസ്ഥാനത്തുനിന്ന് പിടികൂടി. 2021ൽ കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും സൃഷ്ടിച്ച സവിശേഷ സാമൂഹിക സാഹചര്യത്തിൽ ഇതിന്‍റെ വിപണനവും ഉപയോഗവും കൂടുതലായിരുന്നു.

6.60 കിലോയാണ് ആ വർഷം പിടിച്ചെടുത്തത്. 2020ൽ 563 ഗ്രാമും 2019ൽ 230 ഗ്രാമും പിടികൂടിയെങ്കിൽ 2018ൽ ഇത് 31.14 കിലോയായിരുന്നു. ആ വർഷം സെപ്റ്റംബറിൽ മാത്രം വിവിധ ജില്ലകളിൽനിന്നായി 26.08 കിലോ പിടിച്ചെടുത്തു. കൂട്ടുകാരുടെയും വിൽപനക്കാരുടെയും സമ്മർദത്തിന് വഴങ്ങി രസത്തിന് ഉപയോഗിച്ച് തുടങ്ങുന്നവർ പിന്നീട് ഇതിന്‍റെ വിപണനക്കാരായി മാറുന്ന പ്രവണതയും കേരളത്തിൽ കണ്ടുവരുന്നു.

ചി​കി​ത്സ തേ​ടു​ന്ന​വ​ർ കൂ​ടി

എം.​ഡി.​എം.​എ ഉ​പ​യോ​ഗം വ​രു​ത്തി​വെ​ക്കു​ന്ന മാ​ര​ക ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​ർ ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചെ​ന്ന്​ മാ​ന​സി​ക ആ​രോ​ഗ്യ​വി​ദ​ഗ്​​ധ​ൻ ഡോ. ​സി.​ജെ. ജോ​ൺ പ​റ​യു​ന്നു. എം.​ഡി.​എം.​എ ഉ​ല്ലാ​സ​ല​ഹ​രി​യാ​ണെ​ന്നും അ​വ​യു​ടെ ഉ​പ​യോ​ഗം മ​ദ്യ​പി​ക്കു​ന്ന​തു​പോ​ലെ നി​സ്സാ​ര​മാ​യേ കാ​​ണേ​ണ്ട​തു​ള്ളൂ എ​ന്നും യു​വാ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ തീ​വ്ര​ശ്ര​മ​മു​ണ്ട്.

മാ​ന്യ​ത​യു​ടെ പ​രി​വേ​ഷം ന​ൽ​കാ​നു​ള്ള ഈ ​ഗൂ​ഢ​മ​ന്ത്ര​ത്തി​ൽ വ​ലി​യൊ​രു വി​ഭാ​ഗം വീ​ണു​പോ​കു​ന്നു. ഇ​വി​ടെ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള ബോ​ധ​വ​ത്​​ക​ര​ണം ഫ​ലം ചെ​യ്യി​ല്ല. എം.​ഡി.​എം.​​എ​ക്കൊ​പ്പം ഒ​രേ സ​മ​യം മ​റ്റ്​ ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി​യെ​ന്ന്​ ഡോ. ​സി.​ജെ. ജോ​ൺ പ​റ​ഞ്ഞു.

Tags:    
News Summary - 42 crore worth of MDMA reached Kerala in four and a half years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.