പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range പോക്സോ കേസിൽ 36 വർഷം തടവും 2,55,000 രൂപ പിഴയും
അന്തിക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 36 വർഷം തടവും 2,55,000 രൂപ പിഴയും ശിക്ഷ. പഴുവിൽ കുറുമ്പിലാവ് സ്വദേശിയായ തോട്ട്യാൻ വീട്ടിൽ ജോമി (40) എന്നയാളെയാണ് ശിക്ഷിച്ചത്. ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ജയ പ്രഭുവാണ് ഉത്തരവിട്ടത്. പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ. സുരജ്, ലിജി മധു എന്നിവർ കോടതിയിൽ ഹാജരായി. കേസിന്റെ വിചാരണ വേളയിൽ 11 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.