ബസിൽ കടത്താൻ ശ്രമിച്ച 36.47 ലക്ഷം കുഴൽപണം പിടികൂടി


മ​ഞ്ചേ​ശ്വ​രം: രേ​ഖ​ക​ളി​ല്ലാ​തെ ബ​സി​ല്‍ ക​ട​ത്തി​യ 36.47 ല​ക്ഷം രൂ​പ​യു​മാ​യി മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി പി​ടി​യി​ൽ. മ​ഹാ​രാ​ഷ്ട്ര സാം​ഗ്ലി​യി​ലെ അ​ജി​ത്ത് ഗോ​പാ​ല്‍ ചോ​പെ​ഡെ​യെ​യാ​ണ് (60) മ​ഞ്ചേ​ശ്വ​രം വാ​മ​ഞ്ചൂ​ര്‍ ചെ​ക്ക് പോ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ബ​സി​ൽ നി​ന്നാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്.

എ​ക്സൈ​സ് പ​തി​വ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ മം​ഗ​ളൂ​രു ഭാ​ഗ​ത്തു​നി​ന്നു​വ​ന്ന ബ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ബാ​ഗി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ല്‍ പ​ണം ക​ണ്ടെ​ത്തി​യ​ത്.

അ​സി. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജെ. ​ജോ​സ​ഫ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍മാ​രാ​യ കെ. ​പീ​താം​ബ​ര​ന്‍, ടി. ​ജ​യ​രാ​ജ​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ജോ​ണ്‍സ​ൺ പോ​ള്‍, സ​ജി​ത്ത് കു​മാ​ര്‍, ഷാ​മി​ല്‍, മ​ഹേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

News Summary - 36 lakh black money seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.