350 ലിറ്റർ വ്യാജമദ്യം പിടികൂടി; മൂന്നുപേർ അറസ്റ്റിൽ

കളിയിക്കാവിള: കന്യാകുമാരി വഴി കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 350 ലിറ്റർ വ്യാജമദ്യവുമായി മൂന്നുപേരെ പിടികൂടി.ബാലരാമപുരം സ്വദേശി അൽ അമീൻ (32), ചാരോട്ടുകോണം സ്വദേശി പ്രസാദ് (28), കാട്ടാത്തുറ സ്വദേശി ആൽബർട്ട് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മാർത്താണ്ഡം എക്സൈസ് വകുപ്പ് പൊലീസ് ശനിയാഴ്ച രാത്രി കളിയിക്കാവിളയിൽ നടത്തിയ വാഹന പരിശോധനയിലാണ് കേരള മദ്യവും കാലിക്കുപ്പികളും ബോട്ടിലിങ് മെഷീൻ, ലേബലുകളും പിടികൂടിയത്.ശനിയാഴ്ച രാത്രി മാർത്താണ്ഡം ഇൻസ്പെക്ടർ ചെന്തിൽവേൽ കുമാർ, തക്കല ഇൻസ്പെക്ടർ നെപ്പോളിയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Tags:    
News Summary - 350 liters of fake liquor seized; Three people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.