Posted On
date_range Updated On
date_range അമേരിക്കയിലെ ഷോപ്പിങ് മാളിൽ വെടിവെപ്പ്; മൂന്നുപേർ കൊല്ലപ്പെട്ടു
ഇൻഡ്യാന (യു.എസ്.എ): അമേരിക്കയിലെ ഇൻഡ്യാന സ്റ്റേറ്റ് മാളിലെ ഫുഡ് കോർട്ടിൽ അജ്ഞാതൻ നടത്തിയ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകീട്ടാണ് സംഭവം.
ഇൻഡ്യാനയിലെ ഗ്രീൻവുഡ് പാർക്ക് മാളിൽ തോക്കും നിരവധി മാഗസിനുകളുമായെത്തിയ അക്രമി ഫുഡ് കോർട്ടിൽ വെടിയുതിർക്കുകയായിരുന്നെന്ന് ഗ്രീൻവുഡ് പൊലീസ് മേധാവി ജിം ഐസൺ പറഞ്ഞു. വിവരമറിഞ്ഞ് വൈകീട്ട് ആറോടെയാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. ആയുധധാരിയായ ഒരാൾ അക്രമിയെ കൊലപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.