സൂറത്ത്: ഇരുപത്തിമൂന്നുകാരിയായ ട്യൂഷൻ അധ്യാപിക 13 വയസ്സുള്ള തന്റെ വിദ്യാർഥിയുമായി ഒളിച്ചോടിയ കേസിൽ പുതിയ വഴിത്തിരിവ്. അന്വേഷണത്തിൽ അധ്യാപിക ഗർഭിണിയാണെന്ന് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത ഒരാളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അധ്യാപികയെയും വിദ്യാർഥിയെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.
പ്രായപൂർത്തിയാകാത്ത കുട്ടിയുമായുള്ള ബന്ധത്തിൽ നിന്നാണ് ഗർഭം ഉണ്ടായതെന്നാണ് അധ്യാപികയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. വ്യാഴാഴ്ച ഇവരെ കോടതിയിൽ ഹാജരാക്കി. കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡി അനുവദിച്ചു. രാജസ്ഥാൻ-ഗുജറാത്ത് അതിർത്തിക്ക് സമീപത്തു നിന്നാണ് ഇവരെ പിടികൂടിയത്. നാല് ദിവസത്തിനു ശേഷം സൂറത്തിലേക്ക് തിരികെ കൊണ്ടുവന്നു. ചോദ്യം ചെയ്യലിൽ വിദ്യാർഥിയും അധ്യാപികയും പരസ്പരം ഇഷ്ടത്തിലായിരുന്നെന്നും വ്യക്തമായി.
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തന്റെ മകനെയും പരിസരത്ത് താമസിക്കുന്ന അധ്യാപികയെയും കാണാനില്ലെന്നായിരുന്നു പരാതി. സി.സി.ടി.വി ദൃശ്യങ്ങളിൽ അധ്യാപിക കുട്ടിയെയും കൂടെ കൊണ്ടുപോയതായി വ്യക്തമായി. ഇതിനെ തുടർന്നാണ് ഇരുവർക്കും വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.