ശ്രേയസ്
Posted On
date_range Updated On
date_range വിവാഹച്ചെലവിന് ബന്ധുവിന്റെ വീട് കൊള്ളയടിച്ച 22കാരൻ അറസ്റ്റിൽ
ബംഗളൂരു: വിവാഹച്ചെലവുകൾക്കായി ബന്ധുവിന്റെ വീട്ടിൽനിന്ന് 47 ലക്ഷം രൂപയുടെ സ്വർണവും പണവും മോഷ്ടിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹെബ്ബഗോഡിയിലേ ശ്രേയസാണ് (22) അറസ്റ്റിലായത്. വിവാഹം നടത്തുന്നതിന് വൻ തുക ആവശ്യമായതിനാൽ ശ്രേയസ് ജോലി ചെയ്തിരുന്ന കടയുടെ ഉടമ ഹരീഷിന്റെ വീട്ടിൽ അതിക്രമിച്ച് കയറി വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയായിരുന്നു. വീട്ടുടമസ്ഥൻ നൽകിയ പരാതിയിലാണ് ഹെബ്ബഗോഡി പൊലീസ് അറസ്റ്റ് ചെയ്തത്. 416 ഗ്രാം സ്വർണവും 3.46 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. മോഷ്ടിച്ച സ്വത്തിന്റെ ആകെ മൂല്യം ഏകദേശം 47 ലക്ഷം രൂപയാണെന്ന് കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.