Posted On
date_range Updated On
date_range സ്പായുടെ മറവിൽ പെൺവാണിഭം; 22 പേർ അറസ്റ്റിൽ
ഹൈദരാബാദ്: സ്പായുടെ മറവിൽ പെൺവാണിഭം നടത്തിയ സംഘം അറസ്റ്റിലായി. കുകട്പള്ളി ഹൗസിങ് ബോർഡ് പൊലീസ് 10 സ്ത്രീകളെ രക്ഷപെടുത്തി. ഹൈദരാബാദിലെ മദാപൂരിലാണ് പൊലീസ് പരിശോധന നടത്തിയത്.
73000 രൂപ, 28 മൊബെൽഫോൺ, കാർ, ബാങ്ക് പാസ്ബുക്ക്, സ്വൈപിങ് മെഷീൻ, 20 ലക്ഷം വിലവരുന്ന മറ്റ് വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു. നാഗാലാൻഡ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള പെൺകുട്ടികളെയാണ് പെൺവാണിഭത്തിനായി കൊണ്ടുവന്നത്.
അക്ബർ, രാജ്കുമാർ, ജെ. ശിവ, ടി. അമർ, ഡി. രാജേന്ദർ, ഫാറൂഖ് ബാഷ, സി.എച്ച് വേണു എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരിൽ നേപ്പാൾ സ്വദേശികളുമുണ്ട്. ഇവരെ കൂടാതെ രണ്ട് ഇടപാടുകാരെയും അറസ്റ്റ് ചെയ്തു. അക്ബറാണ് മുഖ്യപ്രതി. ഇയാളുടെ കൂട്ടാളികളാണ് ഇടപാടുകാരെ എത്തിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.