Posted On
date_range Updated On
date_range ഓടുന്ന ട്രെയിനിന്റെ പാൻട്രി കാറിൽ യുവതിയെ ബലാത്സംഗം ചെയ്ത ജീവനക്കാരൻ അറസ്റ്റിൽ
ഭോപ്പാല്‍: ഓടുന്ന ട്രെയിനിന്റെ പാന്‍ട്രി കാറില്‍ വെച്ച് ജീവനക്കാരന്‍ 21കാരിയെ ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ഇട്രാസി സ്റ്റേഷനു സമീപത്താണ് സംഭവമെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. യശ്വന്ത്പുര്‍- നിസാമുദ്ദീന്‍ സമ്പർക് ക്രാന്തി എക്‌സിപ്രസിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
മഹാരാഷ്ട്രയിലെ ഭുസവാളിൽ നിന്ന് റിസര്‍വേഷന്‍ ഇല്ലാതെ എ.സി കോച്ചില്‍ കയറിയ യുവതിയോട് റെയില്‍വേ ജീവനക്കാരന്‍ ജനറല്‍ കോച്ചിലേക്കു മാറാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ജനറല്‍ കോച്ചിലേക്കു മാറാതെ പാന്‍ട്രി കാറിലേക്ക് പോയ യുവതിയെ അവിടെ വെച്ച് പാന്‍ട്രി ജീവനക്കാരന്‍ ആക്രമിക്കുകയായിരുന്നു.
ഭോപാലില്‍ ഇറങ്ങിയ യുവതി റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചു. ട്രെയിന്‍ നിര്‍ത്തി പാൻട്രി ജീവനക്കാരെ ചോദ്യം ചെയ്‌തെങ്കിലും പ്രതിയെ പിടികൂടാനായില്ല. പിന്നീട് ഝാന്‍സി സ്റ്റേഷനില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.