കൊറിയർ സ്ഥാപനം വഴി കടത്തിയ 200 ഗ്രാം രാസലഹരി പിടികൂടി

ആലുവ: കുട്ടമശ്ശേരിയിലെ കൊറിയർ സ്ഥാപനം വഴി കടത്തിയ 200 ഗ്രാം രാസലഹരി പിടികൂടി. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഇതിന് 20 ലക്ഷം രൂപ വിലവരും.

മഹാരാഷ്ട്രയിൽനിന്നാണ് കൊറിയർ അയച്ചത്. ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ പ്രത്യേകം പായ്ക്ക് ചെയ്ത് രണ്ട് കവറിനുള്ളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം അങ്കമാലിയിൽ കൊറിയറിൽ കടത്തിയ 20 ലക്ഷം രൂപയുടെ 200 ഗ്രാം എം.ഡി.എം.എ പൊലീസ് പിടികൂടിയിരുന്നു. ഇത് വാങ്ങാൻ വന്ന ചെങ്ങമനാട് സ്വദേശി അജ്മലിനെ അറസ്റ്റ് ചെയ്തിരുന്നു. അതിന്‍റെ തുടരന്വേഷണ ഭാഗമായാണ് വെള്ളിയാഴ്ച കൊറിയറിൽ വന്ന രാസലഹരി പിടികൂടിയത്. രണ്ടും ഒരേ വിലാസത്തിലാണ് വന്നത്. വിലാസത്തിന്‍റെ ഉടമയല്ല കൊറിയർ വാങ്ങാൻ വരുന്നത്. അടുത്തടുത്ത മൂന്നു ദിവസങ്ങളിലായി 60 ലക്ഷം രൂപ വിലവരുന്ന 600 ഗ്രാം എം.ഡി.എം.എയാണ് റൂറൽ പൊലീസ് പിടികൂടിയത്. എസ്.പി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ ഡിവൈ.എസ്.പിമാരായ പി.കെ. ശിവൻകുട്ടി, പി.പി. ഷംസ് എന്നിവരടങ്ങുന്ന ടീമാണ് മയക്കുമരുന്ന് പിടികൂടിയത്.

Tags:    
News Summary - 200 grams of drug seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.