Posted On
date_range Updated On
date_range ഹത്രാസിൽ സ്ത്രീധനത്തിന്‍റെ പേരിൽ യുവതിയെ ജീവനോടെ കത്തിച്ചു
ലക്നൗ: ഹത്രാസിലെ ചിൻതഗാർഹിയിൽ 20 വയസുകാരിയെ സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് ജീവനോടെ കത്തിച്ചു. ആഗ്ര ജില്ലയിലെ ബർഹാം പൊലീസ് സ്റ്റേഷൻ പരിധിയിലെ നാഗ്ള വീര സ്വദേശിയായ പായൽ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം മെയ് 24ന് ആണ് യുവതി ഹത്രസ് സ്വദേശിയായ അനിൽകുമാർ സിംഗിനെ(25) വിവാഹം ചെയ്തത്.
വിവാഹശേഷം ഭർത്താവും ഭർതൃവീട്ടുകാരും വൻതുക സ്ത്രീധനമാവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചിരുന്നെന്ന് പിതാവ് ഹരിലാൽ സിങ് നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ പിതാവിന്‍റെ പരാതിയെ തുടർന്ന് ഭർത്താവ് അനിൽകുമാർ സിംഗ്, ഭർതൃപിതാവ് മഹേന്ദ്ര സിംഗ്, ഭർതൃമാതാവ് യശോദ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. സ്ത്രീധനപീഡന വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.