വെഞ്ഞാറമൂട്: വാമനപുരം എക്സൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 20 ലിറ്റര്‍ ചാരായവും 105 ലിറ്റര്‍ കോടയും പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റില്‍. പെരിങ്ങമ്മല ചല്ലിമുക്ക് ചല്ലി ഭവനില്‍ സതീഷ് (35), വാമനപുരം പൂവത്തൂര്‍ പൂജാ ഭവനില്‍ തമ്പു എന്ന ശിവപ്രസാദ് (37), ആനാകുടി കുഴിവിള വീട്ടില്‍ കൊച്ചുമോന് (30), ആനാകുടി വേടര്വിളാകത്ത് വീട്ടില്‍ ബിജു (42) എന്നിവരാണ് അറസ്റ്റിലായത്. പാങ്ങോട് എസ്സാര്‍ പെട്രോൾ പമ്പിനു സമീപത്തുനിന്നാണ് സ്കൂട്ടറില്‍ കൊണ്ടുവന്ന 15 ലിറ്റര്‍ ചാരായം സഹിതം സതീഷ് പിടിയിലായത്.
ഞായറാഴ്ച രാത്രിയില്‍ എക്സൈസ് സംഘം പൂവത്തൂര്‍ സാരഥി ജങ്ഷനു സമീപം ശിവപ്രസാദിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അഞ്ച് ലിറ്റര്‍ ചാരായവും 105 ലിറ്റര്‍ കോടയും സഹിതം മറ്റ് മൂന്നുപേര്‍ പിടിയിലായത്.
സതീഷ് നിരവധി ക്രിമിനല്‍ക്കേസുകളിലും പോക്സോ കേസിലും ഉൾപ്പെട്ടയാളാണെന്നും ശിവപ്രസാദ് കൊലപാതകം ഉൾപ്പെടെ കേസുകളിലെ പ്രതിയാണന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു. എക്സൈസ് ഇന്‍സ്പെക്ടര്‍ മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധനകള്‍. പ്രിവന്റിവ് ഓഫിസര്‍മാരായ കെ.എന്‍. മനു, സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫിസര്‍മാരായ അരുണ്‍കുമാര്‍, സജീവ് കുമാര്‍, ഹാഷിം, ലിബിന്, ഷിജിന്, റിജു, മഞ്ജുഷ. ദീപ്തി എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.