പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി വിറ്റു; ദമ്പതികൾ അറസ്റ്റിൽ

കൊല്ലം: പതിനഞ്ചുകാരിയെ ലൈംഗികപീഡനത്തിന് ഇരയാക്കി, ദൃശ്യങ്ങൾ പകർത്തി വിറ്റ ദമ്പതികൾ അറസ്റ്റിൽ. കൊല്ലം കുളത്തുപ്പുഴ സ്വദേശി വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവരാണ് അറസ്റ്റിലായത്.

വിഷ്ണു പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഭാര്യയാണ് പകർത്തിയത്. ഇൻസ്റ്റഗ്രാം വഴിയാണ് ചിത്രങ്ങളും വിഡിയോയും വിറ്റത്. ദൃശ്യങ്ങൾ വാങ്ങിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.

ഇൻസ്റ്റഗ്രാം വഴിയാണ് വിഷ്ണു പെൺകുട്ടിയെ പരിചയപ്പെട്ടത്. ദൃശ്യങ്ങൾ പ്രചരിക്കുന്ന വിവരം പെൺകുട്ടി തന്നെയാണ് സഹപാഠിയോട് വെളിപ്പെടുത്തിയത്. സഹപാഠി പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ അധ്യാപിക ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ പ്രത്യേക അക്കൗണ്ടുണ്ടാക്കിയാണ് ദൃശ്യങ്ങൾ വിറ്റത്.

Tags:    
News Summary - 15-year-old girl raped; The couple was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.