ആസാദ്
Posted On
date_range Updated On
date_range 15കാരിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ
ചിറ്റൂർ: കല്ലായിക്കുളമ്പ് സ്വദേശിയായ 15കാരിയെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യപ്രേരണ കുറ്റത്തിന് യുവാവ് അറസ്റ്റിലായി. വണ്ടിത്താവളം അത്തിമണി ആശ മൻസിലിൽ എസ്. ആസാദാണ് (25) അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ 10നാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഈസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
കുട്ടിയുടെ പിതാവ് പുറത്തുപോയി തിരികെയെത്തിയപ്പോൾ മകളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.ചിറ്റൂർ പൊലീസെത്തി ഇൻക്വസ്റ്റ് നടത്തുന്നതിനിടെയാണ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത്. കുറിപ്പിലെ പരാമർശവുമായി ബന്ധപ്പെട്ട് രാത്രി 10 മണിയോടെ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 10ാം ക്ലാസ് വിദ്യാർഥിനിയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.