കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ചിരുന്ന 131 ചാക്ക് റേഷൻ ധാന്യങ്ങൾ പിടികൂടി

മട്ടാഞ്ചേരി: കരിഞ്ചന്തയിൽ വിൽപനക്ക് സൂക്ഷിച്ച 130 ചാക്ക് റേഷൻ ധാന്യങ്ങൾ മട്ടാഞ്ചേരി അസി.പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടി. കൂവപ്പാടം ശാന്തിനഗർ കോളനിയിൽ കുട്ടികളുടെ പാർക്കിന് എതിർ വശത്തെ ഗോഡൗണിൽ നിന്നാണ് റേഷൻ ഭക്ഷ്യ ധാന്യങ്ങൾ പിടികൂടിയത്.

ഇവിടെനിന്നും രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട്കൊച്ചി തുരുത്തി സ്വദേശി ഷബീർ (39), നഹാസ് (36) എന്നിവരാണ് അറസ്റ്റിലായത്.മൂന്നു ചാക്ക് ഗോതമ്പ്, ആറു ചാക്ക് വെള്ള കുത്തരി, 66 ചാക്ക് ചുവപ്പ് കുത്തരി, 26 ചാക്ക് പച്ചരി, 20 കാലി ചാക്കുകൾ, ചാക്ക് തയ്ക്കുന്ന മെഷീൻ എന്നിവയാണ് പിടിച്ചെടുത്തത്. ഭക്ഷ്യ വകുപ്പ് അധികൃതരെത്തി മഹസർ തയാറാക്കി.

മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ തൃദീപ് ചന്ദ്രൻ, സബ് ഇൻസ്പെക്ടർമാരായ എ.ആർ. രൂപേഷ്, കെ.കെ. ശിവൻകുട്ടി തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികൾ വാടകക്കെടുത്ത് നടത്തിയിരുന്ന ഗോഡൗണിൽനിന്ന് റേഷനരി പിടികൂടിയത്. രണ്ടു മാസം മുമ്പും പൊലീസ് മട്ടാഞ്ചേരിയിൽനിന്ന് കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ച റേഷൻധാന്യങ്ങൾ പിടികൂടിയിരുന്നു.

Tags:    
News Summary - 131 sacks of ration grains kept for sale in the black market were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.