രേഖകളില്ലാത്ത പണം കടത്തൽ 2021ൽ പിടിച്ചത് 10.78 കോടി, ഈ വർഷം ഇതുവരെ 17.46 കോടി

മലപ്പുറം: രേഖകളില്ലാതെ കടത്തിയതിന് ഈ വർഷം ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് പിടികൂടിയത് 17.46 കോടി രൂപ. അതേസമയം, കഴിഞ്ഞ വർഷം ആകെ പിടികൂടിയത് 10.78 കോടി രൂപ മാത്രാണ്. 2021ൽ 17 കേസുകളിൽനിന്നായി 20 പേരിൽനിന്നാണ് 10.78 കോടി രൂപ പൊലീസ് പിടിച്ചത്. 2022ൽ 15 കേസുകളിലായി 19 പേരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നായി 17.46 കോടിയും പിടികൂടി.

മലപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് പിടികൂടിയ 2.57 കോടി രൂപയുടേതാണ് കഴിഞ്ഞ വർഷത്തെ വലിയ കേസ്. മാർച്ച് 28നായിരുന്നു സംഭവം. ഈ കേസിൽ കോഴിക്കോട് സ്വദേശിയായ റഫീഖ് അലിയെയും പൊലീസ് പിടിച്ചിരുന്നു. കോട്ടക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 1.53 കോടി രൂപയും പിടികൂടി. ഈ സംഭവത്തിൽ കോട്ടക്കൽ സ്വദേശിയായ അബ്ദുൽ റഹീം എന്നയാൾ അറസ്റ്റിലായി.

ഈ വർഷം കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് വളാഞ്ചേരി സ്റ്റേഷനിലാണ് -അഞ്ചെണ്ണം. ഞായറാഴ്ചയും ഒരു കോടിയോളം രൂപയുമായി വളാഞ്ചേരിയിൽ രണ്ടുപേർ പിടിയിലായിരുന്നു. പെരിന്തൽമണ്ണയിൽ മൂന്നും മലപ്പുറത്ത് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തു. ഉയർന്ന തുക പിടികൂടിയതും വളാഞ്ചേരിയിലാണ് -1.80 കോടി. സംഭവത്തിൽ എറണാകുളം സ്വദേശിയായ അങ്കുഷ് ആണ് പിടിയിലായത്. ഒരുകോടി രൂപക്ക് മുകളിലുള്ള അഞ്ച് കേസുകളാണ് ഈ വർഷം ഏപ്രിൽ വരെ പിടികൂടിയത്. 

Tags:    
News Summary - 10.78 crore seized in 2021 for undocumented money laundering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.