പിതാവ് വലിച്ചെറിഞ്ഞ ബീഡിക്കുറ്റി വിഴുങ്ങി; 10 മാസം പ്രായമായ കുഞ്ഞ് മരിച്ചു

മംഗളൂരു: അഡയാറിൽ പിതാവ് വലിച്ചെറിഞ്ഞ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി 10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. ബിഹാർ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

പിതാവ് അലക്ഷ്യമായി വലി​ച്ചെറിഞ്ഞ ബീഡിക്കുറ്റി കുഞ്ഞ് വിഴുങ്ങുകയായിരുന്നു.

സംഭവത്തിൽ കുട്ടിയുടെ മാതാവ് മംഗളൂരു റൂറൽ പൊലീസിൽ പരാതി നൽകി. കുട്ടി എടുക്കുന്ന രീതിയിൽ ബീഡിക്കുറ്റി വലിച്ചെറിയരുതെന്ന് പലതവണ പറഞ്ഞിട്ടും ഭർത്താവ് കേട്ടില്ലെന്നാണ് യുവതിയുടെ പരാതി.

Tags:    
News Summary - 10 month old infant dies in Mangaluru after swallowing beedi butt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.