പിടിയിലായ പ്രതികൾ

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

കല്ലമ്പലം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികള കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്മരുതി മാവിൻമൂട് പുത്തൻവിള വീട്ടിൽ ജിജിത്ത് ( 36 ), നാവായിക്കുളം ചിറ്റായിക്കോട് കല്ലൂർകുഴി പ്രസാദം വിട്ടിൽ ജോസ് എന്നുവിളിക്കുന്ന പ്രസാദ് ( 18 ) എന്നിവരാണ് അറസ്റ്റിലായത്.

2021 ജനുവരി 13 ന് രാത്രി ഏഴരയോടെ കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട കടവൂർകോണത്ത് വച്ച് റീഗു എന്ന യുവാവിനെ വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതികൾ അറസ്റ്റിലായത്. 

പൊലീസ് സ്റ്റേഷനിൽ നിന്ന്​ മോട്ടോർസൈക്കിൾ ഇറക്കികൊടുക്കാത്തതിലുള്ള വിരോധം കാരണമായിരുന്നു അക്രമമെന്ന്​ പൊലീസ്​ പറഞ്ഞു. കല്ലമ്പലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഐ. ഫറോസിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി.ഗംഗാപ്രസാദ് , എ.എസ്.ഐ ഷാജി, എസ്.സി.പി.ഒ ഷാൻ, സി.പി.ഒ വിനോദ് എന്നിവർ ചേർന്നാണ്​ പ്രതികളെ അറസ്റ്റു ചെയ്​തത്​. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.