തേഞ്ഞിപ്പലം: സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന 2017ലെ ബി.എ, ബി.കോം (ഓപൺ സ്ട്രീം) ഡിഗ്രി േപ്രാഗ്രാം പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു. (പ്ലസ് ടു/പ്രീഡിഗ്രി പാസായവർ/തത്തുല്യ യോഗ്യതയുള്ളവർ ഈ പരീക്ഷക്ക് അപേക്ഷിക്കാൻ അർഹരല്ല).
യോഗ്യത: 2017 ജൂലൈ ഒന്നിന് 18 വയസ്സ് പൂർത്തിയായിരിക്കണം. (ജനന തീയതി തെളിയിക്കുന്നതിനുള്ള ഏതെങ്കിലും ആധികാരിക രേഖയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പി ഹാജരാക്കണം. എസ്.എസ്.എൽ.സി ഉള്ളവർ അതിെൻറ കോപ്പി ഹാജരാക്കണം. എസ്.എസ്.എൽ.സി പരീക്ഷ എഴുതാത്ത വിദ്യാർഥികൾ വെള്ളക്കടലാസിൽ സത്യപ്രസ്താവന നൽകണം). അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകൾ നിഷ്കർഷിക്കുന്നില്ല. യു.ജി.സി നിയമപ്രകാരം ഡിസ്റ്റൻസ് എജുക്കേഷൻ വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുവേണ്ട അടിസ്ഥാന യോഗ്യത നിർണയിക്കാനുള്ള പദ്ധതി അനുസരിച്ചാണ് ഈ പരീക്ഷ നടത്തുന്നത്. ഇത് പ്ലസ് ടു പരീക്ഷക്ക് തുല്യമല്ല. 2017 ഒക്ടോബർ 15 ഞായറാഴ്ചയാണ് പരീക്ഷ. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.
ഫീസ് വിവരങ്ങൾ: ജനറൽ: 1000 രൂപ, എസ്.സി, എസ്.ടി: 500 രൂപ.
പ്രവേശന പരീക്ഷയുടെ പാഠാവലിയും മാതൃകാ ചോദ്യങ്ങളും വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റിൽ (www.sdeuoc.ac.in>StudyMaterials) സൗജന്യമായി ലഭ്യമാണ്. ഇതിെൻറ പുസ്തകം ആവശ്യമുളളവർ 200 രൂപ അധികമായി അടയ്ക്കേണ്ടതാണ്. വിദൂരവിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റിലെ (www.sdeuoc.ac.in) ഹോം പേജിലുള്ള Instant web payment system എന്ന ലിങ്ക് മുഖേന ഓൺലൈനായി മാത്രം ഫീസ് അടക്കേണ്ടതാണ്.
അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. ഓൺലൈനായി അപേക്ഷിക്കുന്നതിനു മുമ്പായി അപേക്ഷാഫീസ് Instant web payment system ഉപയോഗിച്ച് അടക്കേണ്ടതും സ്വന്തം ഫോേട്ടാഗ്രാഫ് സ്കാൻ ചെയ്ത് ജെ.പി.ഇ.ജി ഫോർമാറ്റിൽ അപ്ലോഡ് ചെയ്യുന്നതിനായി കരുതേണ്ടതുമാണ്. www.sdeuoc.ac.in െൻറ ഹോം പേജിലുള്ള Online Registration Open stream EE2017 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ ഹാർഡ് കോപ്പി (പ്രിൻറ്ഒൗട്ട്), വയസ്സ് തെളിയിക്കുന്ന രേഖയുടെയും എസ്.സി, എസ്.ടി വിഭാഗക്കാരാണെങ്കിൽ ജാതി തെളിയിക്കുന്നതിനുള്ള രേഖയുടെയും െഗസറ്റഡ് ഒാഫിസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫീസ് അടച്ച ഇ-ചലാൻ രശീതി എന്നിവ സഹിതം സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കണം. ഓൺലൈൻ രജിസ്േട്രഷൻ നമ്പറും പ്രിൻറൗട്ടിെൻറ കോപ്പിയും പ്രവേശന പരീക്ഷയുടെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ആവശ്യമാണ്. ഓൺലൈൻ രജിസ്േട്രഷൻ സെപ്റ്റംബർ 11ന് ആരംഭിക്കും. പിഴകൂടാതെ അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 20. 100 രൂപ പിഴയോെട സെപ്റ്റംബർ 25 വരെ. അപേക്ഷയുടെ പ്രിൻറൗട്ട്, ഇ-ചലാൻ, ബന്ധപ്പെട്ട രേഖകൾ എന്നിവ സഹിതം ഡയറക്ടർ, സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജുക്കേഷൻ ഓഫിസിൽ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 28.
തപാലിൽ അയക്കേണ്ട വിലാസം: ഡയറക്ടർ, സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജുക്കേഷൻ, യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി പി.ഒ, മലപ്പുറം - 673 635. തപാൽ മുഖേന പ്രിൻറൗട്ട് സമർപ്പിക്കുന്നവർ പാഠാവലിയും ക്വസ്റ്റ്യൻ ബാങ്കും ലഭിക്കാൻ സ്വന്തം മേൽവിലാസമെഴുതി 100 രൂപ സ്റ്റാമ്പ് ഒട്ടിച്ച 30 സെ.മീ. -25 സെ.മീ. വലുപ്പമുള്ള കവർകൂടി അയക്കേണ്ടതാണ്.
പരീക്ഷാ രീതി: ഒബ്ജക്ടിവ് ടൈപ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. ഇംഗ്ലീഷ്, സെക്കൻഡ് ലാംഗ്വേജ്, മെയിൻ വിഷയം എന്നിവയിലായി മൂന്ന് പരീക്ഷകളാണ് നടത്തുക. ബി.കോമിന് ചേരാൻ ഉദ്ദേശിക്കുന്നവർ കോമേഴ്സും ബി.എ.ക്ക് ചേരാൻ ഉദ്ദേശിക്കുന്നവർ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലേതെങ്കിലും ഒന്നും പാർട്ട് 2 ഉപഭാഷയായി മലയാളം, അറബിക്, ഹിന്ദി ഇവയിലേതെങ്കിലും ഒന്നും എഴുതേണ്ടതാണ്. ബി.എക്കും ബി.കോമിനും പ്രവേശനപരീക്ഷ എഴുതുന്നവർ പാർട്ട് 1 ഇംഗ്ലീഷ് പരീക്ഷ നിർബന്ധമായും എഴുതേണ്ടതാണ്. ബി.എ അറബിക്, മലയാളം, ഹിന്ദി എന്നിവ പ്രധാന വിഷയമാെയടുത്ത് ഡിഗ്രിക്ക് പഠിക്കാൻ ഉദ്ദേശിക്കുന്നവർ നിർബന്ധമായും അതത് വിഷയങ്ങളിലെ സെക്കൻഡ് ലാംഗ്വേജിൽ പ്രവേശന പരീക്ഷ പാസാവണം 300 മാർക്കിലുള്ള പ്രവേശന പരീക്ഷയിൽ 105 മാർക്ക് കിട്ടുന്നവർക്ക് പ്രവേശനത്തിന് യോഗ്യതയുണ്ടാവും. ബി.എ വിദ്യാർഥികൾക്ക് ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, മലയാളം, ഇംഗ്ലീഷ്, അറബിക്, ഹിന്ദി എന്നിവയിലേതെങ്കിലുമൊന്ന് പ്രധാനവിഷയമായി എടുക്കാവുന്നതാണ്.
പരീക്ഷാഫലം ഒക്ടോബർ 25 മുതൽ വിദൂരവിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റിൽ ലഭ്യമാകും. വിവരങ്ങൾ സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജുക്കേഷൻ ഓഫിസിൽനിന്നും
www.sdeuoc.ac.in ലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.