Posted On
date_range Updated On
date_range എസ്.എസ്.സി കൈമ്പൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷക്ക് അപേക്ഷിക്കാം
ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമീഷൻ കൈമ്പൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 23വരെ ഓൺലൈനായി രജിസ്ട്രേഷൻ നടത്താം. എസ്.എസ്.സിയുടെ ഒൗദ്യോഗിക വെബ്ൈസറ്റായ ssc.nic.in ൽ രജിസ്റ്റർ ചെയ്യാം.
കേന്ദ്രസർക്കാറിന്‍റെ വിവിധ മന്ത്രാലയം/വകുപ്പുകൾ/സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിലെ വിവിധ തസ്തികകളിലേക്കാണ് വിജ്ഞാപനം.
36 തസ്തികകളിലേക്കാണ് അവസരം. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഓരോ തസ്തികകളുടെയും വിശദവിവരം വിജ്ഞാപനത്തിൽ ലഭ്യമാകും. ഒന്നാംഘട്ട പരീക്ഷ ഏപ്രിലിൽ നടക്കും.
കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.