സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമർഥരായ എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് സെക്കൻഡറിതലം വരെയുള്ള പഠനത്തിന് ധനസഹായം നൽകുന്നതിനായി കേന്ദ്രസർക്കാർ നടപ്പാക്കിയിട്ടുള്ള പദ്ധതിയാണ് നാഷനൽ മീൻസ്-കം-മെരിറ്റ് സ്കോളർഷിപ്പ് (NMMS) സംസ്ഥാന സർക്കാറിലൂടെയാണ് ഇത് വിദ്യാർഥികൾക്ക് പ്രാപ്യമാവുക.
സംസ്ഥാന സർക്കാർ വർഷംതോറും നടത്തുന്ന NMMS പരീക്ഷയിലൂടെയണ് അർഹരായവരെ തെരഞ്ഞെടുക്കുന്നത്. രക്ഷാകർത്താക്കളുടെ വാർഷികവരുമാനം ഒന്നര ലക്ഷത്തിന് താഴെയാവണം.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ഒമ്പതാം ക്ലാസ് മുതൽ പ്രതിമാസം 500 രൂപവീതം വർഷത്തിൽ 6,000 രൂപ സ്കോളർഷിപ്പായി ലഭിക്കും. വിദ്യാർഥികളുടെ പേരിലുള്ള എസ്.ബി.െഎ ബാങ്ക് അക്കൗണ്ടിലൂടെയാവും സ്കോളർഷിപ്പ് വിതരണം. ഹയർ സെക്കൻഡറിവരെ പരമാവധി നാലു വർഷക്കാലം ഇൗ സ്കോളർഷിപ്പ് ലഭ്യമാകും.
ഹയർ സെക്കൻഡറി തലത്തിൽ സ്കോളർഷിപ്പ് തുടർന്ന് ലഭിക്കുന്നതിന് പത്താം ക്ലാസ് പരീക്ഷയിൽ 60 ശതമാനം മാർക്കിൽ കുറയാതെ (എസ്.സി/എസ്.ടിക്കാർക്ക് 55 ശതമാനം മതി) നേടി വിജയിക്കണം.
മെൻറൽ എബിലിറ്റി ടെസ്റ്റ്, സ്കോളസ്റ്റിക് ആപ്റ്റിറ്റ്യൂട് ടെസ്റ്റ് എന്നിങ്ങനെ 90 മിനിട്ട് ൈദർഘ്യം വീതമുള്ള മൾട്ടിപ്ൾ ചോയിസ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. 40 ശതമാനം മാർക്കിൽ കുറയാതെ ഇൗ പരീക്ഷകളിൽ നേടണം.
രാജ്യത്തൊട്ടാകെ ഒരു ലക്ഷത്തോളം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കും. ‘NMMSS’ സ്േകാളർഷിപ്പ് സംബന്ധിച്ച സമഗ്ര വിവരങ്ങൾ
www.mhrd.gov.in/nmms എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
കേരളത്തിലെ ഗവൺമെൻറ്/എയിഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാർഥികൾക്കായി എസ്.സി.ഇ.ആർ.ടി 2017 നവംബർ അഞ്ചിന് നാഷനൽ മീൻസ്-കം-മെരിറ്റ് സ്കോളർഷിപ്പ് യോഗ്യത പരീക്ഷ നടത്തും. ഇതിൽ പെങ്കടുക്കുന്നതിനുള്ള ഒാൺലൈൻ അപേക്ഷ
www.scert.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സെപ്റ്റബർ15 വരെ സ്വീകരിക്കും.
2017-18 അധ്യയനവർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളെ മാത്രമേ പരിഗണിക്കുകയുള്ളൂ.
കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹർ നവോദയ വിദ്യാലയങ്ങളിലും സംസ്ഥാന സർക്കാർ നടത്തുന്ന റസിഡൻഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളും ഇൗ സ്കോളർഷിപ്പിന് അർഹരല്ല.
ഏഴാം ക്ലാസിലെ വാർഷിക പരീക്ഷയിൽ 55 ശതമാനം മാർക്കിൽ (എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 50 ശതമാനം മതി) കുറയാതെ നേടി വിജയിച്ചിരിക്കണം. വാർഷിക കുടുംബവരുമാനം ഒന്നര ലക്ഷം രൂപയിൽ കുറവാണെന്ന് തെളിയിക്കുന്ന വില്ലേജ് ഒാഫിസറുടെ സർട്ടിഫിക്കറ്റ്, എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിെൻറ പകർപ്പ്, അംഗവൈകല്യമുള്ള കുട്ടികൾ 40 ശതമാനത്തിൽ കൂടുതൽ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിെൻറ പകർപ്പ് എന്നിവ ഒാൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പിയോടൊപ്പം സമർപ്പിക്കണം.
ഒാൺലൈൻ അപേക്ഷ സമർപ്പിക്കുേമ്പാൾ ആധാർ നമ്പർ തെറ്റ് കൂടാതെ എൻറർ ചെയ്യണം. ആധാർ ഇല്ലാത്തവർ ഇ.െഎ.ടി നമ്പർ നൽകിയാൽ മതി.
ഒാൺലൈൻ അപേക്ഷ സമർപ്പിച്ച് കഴിഞ്ഞ് പ്രിൻറൗട്ട് എടുത്ത് ബന്ധപ്പെട്ട രേഖകൾ സഹിതം സെപ്റ്റംബർ 15നകം കിട്ടത്തക്കവണ്ണം
The coordinator, NMMS Examination Scert, poojappura, thiruvananthapuram-12 എന്ന വിലാസത്തിൽ അയക്കണം. ആപ്ലിക്കേഷൻ െഎഡിയും നമ്പരും തുടർന്നുള്ള ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവെക്കണം. ഹാർഡ് കോപ്പിയുടെ പകർപ്പ് കൈവശം റഫറൻസിനായി കരുതണം.90 മിനിട്ട് വീതമുള്ള രണ്ട് പാർട്ടുകളായിട്ടാണ് പരീക്ഷ. ഒന്നാം പാർട്ടിൽ സ്കോളസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ സാമൂഹികശാസ്ത്രം, അടിസ്ഥാന ഗണിതശാസ്ത്രം, ഗണിതം എന്നിവയിൽ 90 വസ്തുനിഷ്ഠ ചോദ്യങ്ങളുണ്ടാവും.
രണ്ടാം പാർട്ടിൽ മെൻറൽ എബിലിറ്റി ടെസ്റ്റിൽ മനോനൈപുണ്യം പരിശോധിക്കുന്ന 90 വസ്തുനിഷ്ഠ ചോദ്യങ്ങളാണുണ്ടാവുക. ഒാരോ ചോദ്യത്തിനും ഒാരോ മാർക്കുവീതം.
പരീക്ഷ പാർട്ട് ഒന്ന് രാവിലെ ഒമ്പതു മുതൽ 10.30 മണിവരെയും പാർട്ട് രണ്ട് 11.30 മുതൽ ഒരു മണിവരെയും നവംബർ അഞ്ചിന് നടക്കും.
വൈകല്യമുള്ളവർക്ക് അരമണിക്കൂർ കൂടി സമയം നീട്ടി നൽകും. യോഗ്യത നേടുന്നതിന് 40 ശതമാനം മാർക്കിൽ കുറയാതെയുള്ള ഇൗ പരീക്ഷകളിൽ നേടണം.
കൂടുതൽ വിവരങ്ങൾ www.scert.kerala.gov.in, www.mhrd.gov.in/nmms എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.