അക്കാദമിക് മികവോടെ എം.എസ്സി/എം.ടെക് ബിരുദമെടുത്തവർക്ക് ശാസ്ത്ര വിഷയങ്ങളിൽ ഗവേഷണ പഠനത്തിനായി കേരള ശാസ്ത്ര-സാേങ്കതിക പരിസ്ഥിതി കൗൺസിൽ (കെ.എസ്.സി.എസ്.ടി.ഇ) നൽകുന്ന റിസർച്ച് ഫെലോഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ ഒാൺലൈനായി ഒക്ടോബർ 31 വരെ സ്വീകരിക്കും.
ഇനി പറയുന്ന വിഷയങ്ങളിലാണ് റിസർച്ച് ഫെലോഷിപ്പുകൾ നൽകുക: മാതമാറ്റിക്കൽ സയൻസസ്, ലൈഫ് സയൻസസ്, ഫിസിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, എർത്-അറ്റ്മോസ്ഫിയറിക് ഒാഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസസ്, എൻജിനീയറിങ് സയൻസ്, എൻവയോൺമെൻറൽ സയൻസസ്. ഗവേഷണ പരിശീലനത്തിലൂടെ ശാസ്ത്രജ്ഞരെ വാർത്തെടുക്കുകയാണ് ഫെലോഷിപ്പിെൻറ ലക്ഷ്യം. ബന്ധപ്പെട്ട വിഷയത്തിൽ 70 ശതമാനം മാർക്കിൽ / തുല്യ ഗ്രേഡിൽ കുറയാതെ കേരളത്തിലെ ഏതെങ്കിലും വാഴ്സിറ്റിയിൽനിന്നും എം.എസ്സി/എം.ടെക് ബിരുദമെടുത്തവർക്ക് അപേക്ഷിക്കാം. പ്രായം 2018 ജനുവരി ഒന്നിന് 35 വയസ്സ് കവിയാൻ പാടില്ല.
അപേക്ഷ ഒാൺലൈനായി
www.kscste.kerala.gov.in എന്ന വെബ്സൈറ്റിലൂടെ 2017 ഒക്ടോബർ 31നകം സമർപ്പിക്കാവുന്നതാണ്. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. ബന്ധപ്പെട്ട രേഖകളുടെ സോഫ്റ്റ്കോപ്പികൾ directorkseste@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലും അയക്കേണ്ടതാണ്.
അർഹരായവരെ കണ്ടെത്തുന്നതിന് ഒാൺലൈൻ ടെസ്റ്റും തുടർന്ന് അഭിമുഖവും നടത്തും. ഒാൺലൈൻ ടെസ്റ്റ് ഡിസംബർ 10ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളിലായി നടത്തുന്നതാണ്. ടെസ്റ്റിൽ രണ്ട് പേപ്പറുകളുണ്ടാവും. പേപ്പർ ഒന്ന് പൊതുവായിട്ടുള്ളതാണ്. രണ്ടാമത്തേത് നിർദിഷ്ട ഗവേഷണ വിഷയത്തെ അധിഷ്ഠിതമാക്കിയുള്ളതും. ടെസ്റ്റിൽ യോഗ്യത നേടുന്നവരെ ഇൻറർവ്യൂ നടത്തി തെരഞ്ഞെടുക്കും. പരമാവധി മൂന്നുവർഷത്തേക്കാണ് റിസർച്ച് ഫെലോഷിപ്പുകൾ ലഭിക്കുക. ആദ്യത്തെ രണ്ടുവർഷം പ്രതിമാസം 20,000 രൂപയും മൂന്നാമത്തെ വർഷം പ്രതിമാസം 25,000 രൂപ വീതവും നൽകും. പുറമെ വാർഷിക കണ്ടിജൻസി ഗ്രാൻറായി 20,000 രൂപയും ഫെലോഷിപ്പ് തുകയുടെ 10 ശതമാനം വീട്ടുവാടക ബത്തയായും ലഭിക്കുന്നതാണ്.
എമിറിറ്റസ് സയൻറിസ്റ്റ്സ് സയൻസ്/എൻജിനീയറിങ് മേഖലകളിൽ ഗവേഷണ േജാലിയിൽനിന്ന് വിരമിച്ച കേരളത്തിലെ ശാസ്ത്രജ്ഞർക്കും അക്കാദമീഷ്യനുമൊക്കെ കെ.എസ്.സി.എസ്.ടി.ഇയുടെ 2017 എമിറിറ്റസ് സയൻറിസ്റ്റാകാൻ അവസരം. ഇത്തരം വ്യക്തികളുടെ പ്രതിഭയും ഗവേഷണാനുഭവങ്ങളും പ്രവൃത്തി പരിചയവുമെല്ലാം സംസ്ഥാനത്തിെൻറ വികസനത്തിന് ഉപയുക്തമാക്കുകയാണ് ഇൗ പദ്ധതിയുടെ മുഖ്യലക്ഷ്യം.
എമിറിറ്റസ് സയൻറിസ്റ്റായി തെരഞ്ഞെടുക്കപ്പെടുന്നവർ ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷം ഫുൾടൈം ഗവേഷണ ജോലികളിൽ ഏർപ്പെടണം.
അപേക്ഷകൾ കേരളത്തിൽ ജനിച്ച/സ്ഥിരതാമസമുള്ളവരും ശ്രേഷ്ഠ സ്ഥാപനങ്ങളിൽ ശാസ്ത്രജ്ഞർ/അക്കാദമീഷ്യന്മാരായി പ്രവർത്തിച്ച് ശാസ്ത്രീയ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളവരുമാകണം. റിസർച്ച് പേപ്പറുകൾ ജേണലിൽ പ്രസിദ്ധപ്പെടുത്തി ശ്രദ്ധ നേടിയിട്ടുള്ളവരാകണം. 2017 ജനുവരി ഒന്നിന് 65 വയസ്സ് കവിയാൻ പാടില്ല.
വിദഗ്ധരടങ്ങിയ സെലക്ഷൻ കമ്മിറ്റി അപേക്ഷകൾ പരിശോധിച്ച് വിലയിരുത്തി അഭിമുഖം നടത്തി തെരഞ്ഞെടുക്കും.
താൽപര്യമുള്ളവർ നിശ്ചിത ഫോർമാറ്റിൽ തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകൾ, പ്രൊഫൈൽ എന്നിവ സഹിതം 2017 നവംബർ മൂന്നിനകം കിട്ടത്തക്കവണ്ണം കേരള ശാസ്ത്ര സാേങ്കതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്രഭവൻ, പട്ടം, തിരുവനന്തപുരം -695004 എന്ന വിലാസത്തിൽ എത്തിക്കണം. അപേക്ഷഫോറത്തിെൻറ മാതൃകയും അപേക്ഷിക്കേണ്ട തീയതിയും www.kscste.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട് (ഫോൺ: 0471-2548250).
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്നുവർഷക്കാലം പ്രതിമാസം 25000 രൂപയും 10 ശതമാനം വീട്ടുവാടക ബത്തയും ഒരുലക്ഷം രൂപ വാർഷിക കണ്ടിൻജൻസി ഗ്രാൻറായും ലഭിക്കും.
വിലാസം: കേരള ശാസ്ത്ര സാേങ്കതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്രഭവൻ, പട്ടം, തിരുവനന്തപുരം-695004. (ഫോൺ:0471-2548314, 2548254).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.