സമർഥരായ ബയോടെക്നോളജി ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് ഖുരാന സ്കോളേഴ്സ് പ്രോഗ്രാമിലൂടെ അമേരിക്കയിലെ വിസ്കോൺസിൽ മഡിസൺ വാഴ്സിറ്റിയിലും പാർട്ണർ വാഴ്സിറ്റികളിലും സമ്മർ ഗവേഷണ പഠനാവസരം.
10-12 ആഴ്ചയോളം നീളുന്ന സമ്മർ ഗവേഷണ പഠനത്തിന് 2018 മേയ്-ജൂലൈ മാസങ്ങളിലാണ് അവസരമൊരുങ്ങുന്നത്. ഗവേഷണ കുതുകികളായ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇൗ പ്രോഗ്രാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സമ്മർ ഗവേഷണ പഠന കാലയളവിൽ സ്റ്റൈപ്പൻറും എയർഫെയറും ഹെൽത്ത് ഇൻഷുറൻസും ലഭിക്കും.
യോഗ്യത: ഇന്ത്യയിലെ അംഗീകൃത സ്ഥാപനങ്ങളിൽ അഗ്രികൾചർ, ഹെൽത്ത്, ബയോളജിക്കൽ, ബയോ മെഡിക്കൽ സയൻസസ് ഉൾപ്പെടെ ബയോ ടെക്നോളജി മേഖലയിൽ പഠിക്കുന്ന പ്രീ-ഫൈനൽ ബി.ടെക്, എം.ടെക്, എം.എസ്സി, എം.ബി.ബി.എസ്, ബി.ഫാം വിദ്യാർഥികൾക്കാണ് അപേക്ഷിക്കാവുന്നത്.
പിഎച്ച്.ഡി/ഫൈനൽ വിദ്യാർഥികൾ അപേക്ഷിക്കാൻ അർഹരല്ല. കേന്ദ്ര ബയോ ടെക്നോളജി വകുപ്പും ഇന്തോ-യു.എസ് സയൻസ് ആൻഡ് ടെക്നോളജി ഫോറവും സംയുക്തമായാണ് ഖൊരാന സ്കോളേഴ്സ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ജനുവരി 31വരെ അപേക്ഷ ഒാൺലൈനായി സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്
www.iusstf.org ൽ ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ: scholar@indousstf.org.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.