കൊച്ചി: മെഡിസിൻ, എൻജിനീയറിങ് തുടങ്ങിയ പ്രഫഷനൽ കോഴ്സുകൾക്ക് പഠിക്കുന്ന അർഹരായ മുസ്ലിം വിദ്യാർഥികളിൽനിന്ന് കേരള സ്റ്റേറ്റ് വഖഫ് േബാർഡ് നൽകുന്ന പലിശരഹിത വായ്പാ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2017-’18 അധ്യയന വർഷത്തേക്കുള്ള അലോട്ട്മെൻറ്പ്രകാരം ഒന്നാം വർഷം കോഴ്സിന് ചേർന്നവർക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ അർഹതയുള്ളൂ.
എം.ബി.ബി.എസ്, ബി.ടെക്, ലാറ്ററൽ, ബി.ഡി.എസ്, ബി.വി.എസ്.സി, ബി.എച്ച്.എം.എസ്, ബി.എ.എം.എസ്, ബി.എസ്സി നഴ്സിങ്, ജനറൽ നഴ്സിങ്, ബി.ഫാം, ഡി.ഫാം, ഫാം ഡി, എം.ബി.എ, എം.സി.എ ആൻഡ് ടൂറിസം, എം.എസ്.ഡബ്ല്യു, എൽഎൽ.ബി, ബി.എസ്.സി (സൈബർ ഫോറൻസിക്), ബി.പി.ടി, ബി.എസ്സി (റേഡിയോളജി), ബി.യു.എം.എസ് (യുനാനി മെഡിസിൻ), ബി.എസ്സി, എം.എൽ.ടി, എം.ഫാം എന്നീ കോഴ്സുകളിൽ 100 പേർക്കാണ് ഇൗ വർഷം വായ്പ. മുൻ പരീക്ഷയിൽ 75 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ ലഭിച്ചിരിക്കണം. കുടുംബവാർഷിക വരുമാനം 2,50,000 രൂപയിൽ താഴെയാകണം.
http://www.keralastatewakfboard.in/ ൽനിന്ന് അപേക്ഷ ഫോറം ഡൗൺലോഡ്ചെയ്ത് അപേക്ഷിക്കണം. അപേക്ഷകൾ ഒക്ടോബർ 31നകം അഡ്മിനിസ്ട്രേറ്റിവ് കം അക്കൗണ്ട്സ് ഒാഫിസർ, കേരള സ്റ്റേറ്റ് വഖ്ഫ് ബോർഡ്, അന്താരാഷ്ട്ര സ്റ്റേഡിയത്തിനു സമീപം, വി.െഎ.പി റോഡ്, കലൂർ-682017 എന്ന വിലാസത്തിൽ ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.