2017-18 വർഷത്തെ ടാറ്റ ട്രസ്റ്റ്സ് അക്കാദമിക് സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിൽ ഇനി പറയുന്ന അണ്ടർ ഗ്രാേജ്വറ്റ്, പോസ്റ്റ് ഗ്രാേജ്വറ്റ് കോഴ്സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
ബാച്േലഴ്സ് ഡിഗ്രി വിഭാഗത്തിൽ ഫുഡ് ടെക്നോളജി, ഹോമിയോപതി, നഴ്സിങ്, ഡൻറിസ്റ്റ്്, ഫാർമസി, ഫിസിയോ തെറപ്പി, ഡിസൈൻ, അഗ്രികൾചർ എൻജിനീയറിങ് ഫിസിക്സ്, മെഡിസിൻ സ്ട്രീമുകളിൽ പഠിക്കുന്നവരെയാണ് പരിഗണിക്കുക.
മാസ്റ്റേഴ്സ് ഡിഗ്രി വിഭാഗത്തിൽ ബയോടെക്നോളജി, മൈക്രോബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ആന്ത്രപോളജി, ഹോമിയോപതി, നഴ്സിങ്, ഡൻറിസ്ട്രി, ഫാർമസി, ഫോറൻസിക് സയൻസസ്, ഡിസാസ്റ്റർ മാനേജ്മെൻറ്, ഫിസിയോതെറപ്പി സ്ട്രീമിലും MD/MS/ MCH/ DM കോഴ്സുകളിലും സ്കോളർഷിപ് ലഭ്യമാണ്.
എം.ഡി തലത്തിൽ അനസ്ത്യേഷ്യോളജി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ, ഡർമറ്റോളജി ആൻഡ് വെനീറോളജി, ഫോറൻസിക് മെഡിസിൻ, ജനറൽ മെഡിസിൻ, ജറിയാട്രിക്സ്, ഹെൽത്ത് അഡ്മിനിസ്ട്രേഷൻ, മൈക്രോബയോളജി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒാഫ്താൽമോളജി, പീഡിയാട്രിക്സ്, പാതോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, സൈക്യാട്രി, റേഡിയോ ഡയഗ്നോസിസ്, റേഡിയോ തെറപ്പി, സോഷ്യൽ ആൻഡ് പ്രിവൻറിവ് മെഡിസിൻ, ട്യൂബർകുലോസിസ് ആനഡ് റെസ്പിറേറ്ററി ഡിസീസ്സ്, വെനീറോളജി സ്പെഷലൈസേഷനുകളിലും എം.എസ് തലത്തിൽ അനാട്ടമി, ഇ.എൻ.ടി, ജനറൽ സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഒാർത്തേപീഡിക്സ് സ്പെഷലൈസേഷനുകളിലും ഡി.എം തലത്തിൽ കാർഡിയോളജി, എൻഡോക്രിനോളജി, ഗ്യാസ്ട്രോ എൻററോളജി, മെഡിക്കൽ ഒാേങ്കാളജി, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ക്ലിനിക്കൽ ഹെമറ്റോളജി, പൾമണറി മെഡിസിൻ, ന്യൂറോ റേഡിയോളജി, ഒാേങ്കാളജി, ഇൻഫെക്ഷ്യസ് ഡിസീസസ്, ഹെപ്പറ്റോളജി, വൈറോളജി സ്പെഷലൈസേഷനുകളിലും എം.സി.എച്ച് വിഭാഗത്തിൽ കാർഡിയോ തൊറാസിക് സർജറി, ന്യൂറോ സർജറി, നോൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, പീഡിയാട്രിക് സർജറി, തൊറാഡിക് ആൻഡ് കാർഡിയോ വാസ്കുലർ സർജറി, ന്യൂറോളജി സ്പെഷലൈസേഷനുകളിലും പഠിക്കുന്നവർക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഉയർന്ന കട്ട്ഒാഫ് മാർക്കുള്ളവരെയാണ് പരിഗണിക്കുക.
വിശദമായ യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി മുതലായ വിവരങ്ങളടങ്ങിയ വിജ്ഞാപനം http://www.igpedutatascholarship.org http://www.igpedutatascholarship.orgഎന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ ഒാൺലൈനായി നിർദേശാനുസരണം ഇതേ വെബ്സൈറ്റിലൂടെ ഡിസംബർ 27 വരെ സമർപ്പിക്കാം.
സംശയനിവാരണത്തിന് igpedu@tatatrusts.org എന്ന ഇ-മെയിൽ വിലാസത്തിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.