ന്യൂനപക്ഷവിഭാഗം സ്കൂൾകുട്ടികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പിന് ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന സ്കൂൾ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ്/മറ്റ് അംഗീകാരമുള്ള സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അപേക്ഷിക്കാൻ അർഹത. മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധർ, ജൈനർ, സിഖ്, പാഴ്സി എന്നീ വിഭാഗങ്ങൾക്കാണ് അപേക്ഷിക്കാവുന്നത്. അപേക്ഷകർക്ക് മുൻ വാർഷികപരീക്ഷയിൽ 50 ശതമാനത്തിലധികം മാർക്ക് ലഭിച്ചിരിക്കണം. ഒന്നാം ക്ലാസുകാർക്ക് മാർക്ക് നിബന്ധന ബാധകമല്ല. അപേക്ഷകരുടെ കുടുംബത്തിെൻറ വാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. ഒരു കുടുംബത്തിൽനിന്ന് പരമാവധി രണ്ടുപേർക്കാണ് അപേക്ഷിക്കാനാവുക. അപേക്ഷകൾ നാഷനൽ സ്കോളർഷിപ് പോർട്ടൽ വഴി www.scholarships.gov.in ലൂടെ ഒാൺലൈനായി സമർപ്പിക്കണം. ഒാഫ്ലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികൾ സ്കൂളിൽനിന്ന് ലഭിക്കുന്ന മാതൃക അപേക്ഷ കൃത്യമായി പൂരിപ്പിച്ചശേഷമായിരിക്കണം ഒാൺലൈൻ അപേക്ഷ പൂരിപ്പിക്കേണ്ടത്. പൂരിപ്പിച്ച മാതൃക അപേക്ഷകൾ രക്ഷകർത്താവിെൻറ ഒപ്പുസഹിതം ഒാൺലൈൻ അപേക്ഷയുടെ പകർപ്പിനൊപ്പം സ്കൂളിൽ സൂക്ഷിക്കണം. സ്കോളർഷിപ്പിന് ആദ്യമായി അപേക്ഷിക്കുന്നവർ Fresh വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. കഴിഞ്ഞവർഷം വരെ സ്കോളർഷിപ് ലഭിച്ച വിദ്യാർഥികൾ Renewal വിഭാഗത്തിലാണ് അപേക്ഷിേക്കണ്ടത്. അപേക്ഷകരുടെ ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യേണ്ടതാണ്. നാഷനൽ സ്കോളർഷിപ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സ്കൂളുകളിലെ വിദ്യാർഥികൾക്ക് ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാനാവില്ല. പുതിയ അപേക്ഷകൾ സ്വീകരിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31. അപേക്ഷ പുതുക്കുന്നതിനുള്ള അന്തിമ തീയതി ജൂലൈ 31. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും www.scholarships.gov.in കാണുക.
ഫോൺ: 0471 2328438, 9496304015, 9447990477
അംഗപരിമിതരായ കുട്ടികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പിനും അപേക്ഷിക്കാം. ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന 40 ശതമാനത്തിൽ കൂടുതൽ അംഗവൈകല്യമുള്ള വിദ്യാർഥികൾക്കാണ് അപേക്ഷിക്കാനാകുക. അപേക്ഷകരുെട രക്ഷിതാക്കളുടെ വാർഷികവരുമാനം രണ്ടു ലക്ഷം രൂപയിൽ കവിയരുത്. ഒരു ക്ലാസിൽ ഒരു വർഷം മാത്രമേ സ്കോളർഷിപ് ലഭിക്കൂ. തോറ്റശേഷം വീണ്ടും അതേ ക്ലാസിൽ പഠിക്കുന്നവർ അർഹരല്ല. സെപ്റ്റംബർ 30 വരെ www.scholarships.gov.in ലൂടെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.